Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണിപ്പൊയിൽ ബാബു വധം: മൂന്നു ബിജെപി പ്രവർത്തകർ അറസ്റ്റിൽ

babu കൊല്ലപ്പെട്ട കണ്ണിപ്പൊയിൽ ബാബു.

കണ്ണൂർ ∙ മാഹി പള്ളൂരിൽ സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബു കൊല്ലപ്പെട്ട കേസിൽ മൂന്നു ബിജെപി പ്രവർത്തകർ അറസ്റ്റിൽ. പാനൂർ ചെണ്ടയാട് സ്വദേശ ജെറിൻ സുരേഷ്, ചൊക്ലി സ്വദേശി പി.കെ. നിജേഷ്, പന്തക്കൽ സ്വദേശി പി.കെ. ശരത് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ജെറിൻ സുരേഷിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് വിവാഹം മുടങ്ങിയിരുന്നു.

കേസിൽ 12 ബിജെപി പ്രവർത്തകരെ ഇന്നലെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പള്ളൂർ നടവയൽ റോഡ് ഭാഗത്തെ ബിജെപി പ്രവർത്തകരെയും അനുഭാവികളെയുമാണു പുതുച്ചേരി പൊലീസ് ചോദ്യം ചെയ്തത്. ഇന്നലെ വിവാഹം നടക്കേണ്ട ജെറിനെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട്  ബിജെപി പ്രവർത്തകർ പള്ളൂർ സ്റ്റേഷനു മുൻപിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ആറംഗ സംഘമാണു കൃത്യം നിർവഹിച്ചതെന്നു പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. മാഹിയിലെ ക്വട്ടേഷൻ സംഘത്തിന്റെ ഇടപെടലും സംശയിക്കപ്പെടുന്നുണ്ട്. 

related stories