Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഹിയിൽ സിപിഎം നേതാവിന്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ

Mahe-Murder-Sajeesh പിറവത്തു പിടിയിലായ സജീഷ്.

പിറവം∙ മാഹി പള്ളൂരിൽ സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ വധിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പിറവത്തു ബേക്കറിയിൽ ജോലി ചെയ്യുന്ന ചെമ്പ്ര സ്വദേശി സനീഷാണു പിടിയിലായത്. ബിജെപി പ്രവര്‍ത്തകനായ ഇയാളെ പിറവത്തു നിന്നാണു പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി.

ആർഎസ്എസ് പ്രവർത്തകർ കരീക്കുന്നുമ്മൽ സുനി, ഒ.പി.രജീഷ്, പാനൂർ സ്വദേശി അരുൺ ഭാസ്കര്‍ എന്നിവർ ഉൾപ്പെടെ നേരത്തേ പിടിയിലായിരുന്നു. ഇതിൽ സുനിയും അരുണും കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണെന്നാണ് പൊലീസ് കണ്ടെത്തൽ.

മേയ് ഏഴിനാണു ബാബു വെട്ടേറ്റു കൊല്ലപ്പെട്ടത്. പള്ളൂരിലെ വീട്ടിലേക്കു പോകുംവഴി അക്രമി സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. തൊട്ടുപിന്നാലെ ബിജെപി പ്രവർത്തകൻ ഷമേജും ന്യൂമാഹിയിൽ വെട്ടേറ്റു കൊല്ലപ്പെട്ടു. ഈ കേസിൽ സിപിഎം പ്രവർത്തകർ ഉൾപ്പെടെ അറസ്റ്റിലായിട്ടുണ്ട്.