മാധ്യമങ്ങൾക്കു നിയന്ത്രണം: ഹർജി വിശാലബെഞ്ചിന് വിട്ട് ഹൈക്കോടതി

കൊച്ചി∙ മാധ്യമങ്ങളുടെകോടതി റിപ്പോർട്ടിങ്ങിനു നിയന്ത്രണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി വിശാലബെഞ്ചിനു വിട്ടു. സമാന കേസുകളിലെ സുപ്രീംകോടതി വിധികൾ കണക്കിലെടുത്താണു നടപടി. മൂന്നംഗബെഞ്ചാണു കേസ് വിശാല ബെഞ്ചിനു കൈമാറിയത്. കോടതി റിപ്പോർട്ടിങ്ങിനു മാർഗനിർദ്ദേശവും ചാനൽ ചർച്ചകൾ ഉൾപ്പെടെയുള്ളവയ്ക്കു നിയന്ത്രണവും വേണമെന്നാണു ഹർജിയിലെ ആവശ്യം. ഹൈക്കോടതി സ്വമേധയ എടുത്തതുൾപ്പെടെ 11 ഹർജികളാണു പരിഗണിച്ചത്.