കോടിയേരി ബിജെപിയുടെ പിആർഒ; പിണറായിക്കു സ്ഥലജല വിഭ്രാന്തി: ചെന്നിത്തല

ചെങ്ങന്നൂർ ∙ ചെങ്ങന്നൂരിൽ ബിജെപിയുടെ പിആർഒ ആയി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധഃപതിച്ചെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിന്റെ വിലയിരുത്തലാണു ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് എന്നു പറയാൻ മുഖ്യമന്ത്രിക്കു ധൈര്യമുണ്ടോയെന്നും രമേശ് ചോദിച്ചു. ചെങ്ങന്നൂരില്‍ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനം എന്നതു പിണറായി വിജയന്റെ വാചകമടി മാത്രമാണ്. എ.കെ. ആന്റണിക്കല്ല, പിണറായി വിജയനാണു സ്ഥല ജല വിഭ്രാന്തി. എൽഡിഎഫ് വിജയിക്കുമെന്നു പിണറായി വിജയൻ മനപ്പായസമുണ്ണുന്നു. ആലപ്പുഴയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനു വിരുദ്ധമായി സർക്കാർ ഇല്ലാത്ത നേട്ടം ഉയർത്തിക്കാട്ടി പരസ്യം നൽകിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.