സമരം രൂക്ഷം; കോലഞ്ചേരി സിന്തൈറ്റ് താൽക്കാലത്തേക്ക് അടച്ചു

കോലഞ്ചേരി∙ കടയിരുപ്പ് സിന്തൈറ്റ് ഇൻഡസ്ട്രീസ് തല്‍ക്കാലത്തേക്ക് അടച്ചതായി മാനേജ്മെന്റ് അറിയിച്ചു. പ്രശ്നപരിഹാരമില്ലെങ്കില്‍ അനിശ്ചിതകാലത്തേക്കു പൂട്ടും. ഇന്ന് ജോലിക്കെത്തിയ നാനൂറോളം പേരെ സിഐടിയു അനുകൂലികള്‍ തടഞ്ഞു. സംരക്ഷണം നല്‍കാനാവില്ലെന്നു പൊലീസ് അറിയിച്ചതോടെ ജീവനക്കാർ തിരിച്ചു പോയി.

സ്ത്രീകളടക്കം നാനൂറിലധികം ജീവനക്കാരെയാണു സമരക്കാര്‍ കടയിരുപ്പ് ജംക്‌ഷനില്‍ തടഞ്ഞു. ഇന്നലെയും സമരം ചെയ്യ‍ുന്ന സിഐടിയ‌ു യ‍ൂണിയന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. സിഐടിയ‍ുവിന്റെ നേതൃത്വത്തിൽ കമ്പനിക്ക‍ു മ‍ുൻപിൽ ഉപരോധ സമരം ശക്തമാക്ക‍ുകയായിരു‌ന്ന‍‍ു. ജോലിക്കെത്തിയവരെ കടത്തിവിടാതായതോടെ ഉന്ത‍ുംതള്ള‍ുമുണ്ടായി.