3030 വരെ ‘സിപിഐഎം ബുക്ക്‌ഡ്’; പൊറുതിമുട്ടി വീട്ടുകാർ

മലപ്പുറം ∙ പരപ്പനങ്ങാടിയിൽ ബിജെപി അനുഭാവികളുടെ വീട് 3030 വരെ ചുവരെഴുത്തിനായി അജ്‌ഞാതർ ‘ബുക്ക് ചെയ്‌തു’. ഇന്നലെ രാത്രിയാണു സംഭവം. ‘സിപിഐഎം ബുക്ക്‌ഡ് – 3030’ എന്നാണ് പഴശ്ശി നഗറിലെ തുണിശേരി വേലായുധൻ, തണ്ടാൻപറമ്പത്ത് ചന്ദ്രൻ എന്നിവരുടെ ചുവരുകളിൽ എഴുതിയിരിക്കുന്നത്.

ചുവരിലും ജനലിലും തൂണിലും എല്ലാം ‘ബുക്കിങ്’ നടത്തി വൃത്തികേടാക്കിയിട്ടുണ്ട്. ചുവന്ന നക്ഷത്രവും വരച്ചുചേർത്തിട്ടുണ്ട്. ചന്ദ്രന്റെ വീടിന്റെ ജനൽച്ചില്ല് പൊട്ടിക്കുകയും ചെയ്‌തു. വേലായുധന്റെ വീട് റോഡരികിലാണ്. ഉള്ളിലേക്കു മാറിയാണു ചന്ദ്രന്റെ വീട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.