നെടുങ്കണ്ടത്തു പുലിയിറങ്ങി; ആടിനെ കടിച്ചുകൊന്നു

നെടുങ്കണ്ടം ∙ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് ചില്ലുപാറയിൽ പുലിയിറങ്ങി. വീട്ടുവളപ്പിൽ കെട്ടിയിട്ടിരുന്ന ആടിനെ കടിച്ചു കൊന്നു. കെ.പി. അനിൽകുമാറിന്റെ ആടിനെയാണു പുലി കൊന്നത്. വീട്ടുപരിസരത്തു നിന്നു പുലിയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അതേസമയം, പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും നായയാണോ ചെന്നായയാണോ ആടിനെ കടിച്ചതെന്നു വ്യക്തമായിട്ടില്ലെന്നും വനംവകുപ്പ് അറിയിച്ചു.