മലബാർ സിമെന്റ് കേസ്: വിജിലൻസിന് ഹൈക്കോടതിയുടെ വിമർശനം

വി.എം.രാധാകൃഷ്ണൻ

കൊച്ചി∙ മലബാർ സിമെന്റ്സ് കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ വിമർശനം. രഹസ്യരേഖകൾ കൈയ്യിലുണ്ടായിട്ടും വിജിലൻസിന് ഒന്നും ചെയ്യാനായില്ല. അവർക്കു കണ്ടെടുക്കാനാകാത്ത രേഖകൾ എങ്ങനെ സിബിഐയ്ക്കു കിട്ടി? രണ്ടാം പ്രതി വി.എം.രാധാകൃഷ്ണന്റെ വീട്ടിൽനിന്നാണു രേഖകൾ കിട്ടിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ‍ഡിവിഷൻ ബെഞ്ചിനു വിട്ടു. ഹർജി പരിഗണനയിലിരിക്കെ കേസ് ഫയലുകൾ കാണാതായതു വിവാദമായിരുന്നു.