ഇൻഫോപാർക്കിനു സമീപം വിൽപന; 11 കിലോ കഞ്ചാവുമായി യുപി സ്വദേശി പിടിയിൽ

അറസ്റ്റിലായ സയീദ്.

കൊച്ചി∙ 11 കിലോ കഞ്ചാവുമായി യുപി സ്വദേശിയായ കാർപറ്റ് കച്ചവടക്കാരനെ ഇൻഫോപാർക്ക് പൊലീസിലെ പ്രത്യേക സംഘം പിടികൂടി. യുപി ഒറോയി പോസ്റ്റിലെ സയീദ് (40) കഞ്ചാവുപൊതികൾ വിൽക്കുന്നതിനിടെ, അര കിലോ ‍കഞ്ചാവുമായി കഴിഞ്ഞദിവസം രാവിലെയാണു പൊലീസ് പിടിയിലായത്. കലൂരിലെ ഇയാളുടെ വാടകവീട്ടിൽനിന്നാണു ബാക്കി കഞ്ചാവ് പിടിച്ചെടുത്തത്.

ഇൻഫോപാർക്ക് സ്റ്റേഷൻ ഇൻസ്പെക്ടർ രാധാമണി, എസ്ഐ അമൃത് രംഗൻ, എഎസ്ഐമാരായ പി.എം.റഷീദ്, വേണു, സീനിയർ സിപിഒ സജീഷ് ബൈജു, ശിവകുമാർ, ടി.കെ.മനോജ്, വി.ജി.രാജേഷ്, സിപിഒമാരായ സജീവ്, സലീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.