കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികൾ: സൗജന്യ റിക്രൂട്ട്‌മെന്റുമായി നോർക്ക റൂട്ട്സ്

തിരുവനന്തപുരം∙ നോർക്ക റൂട്ട്‌സ് മുഖേന കുവൈത്തിലേക്ക് സൗജന്യമായി ഗാർഹിക തൊഴിലാളികളെ തിരഞ്ഞെടുക്കുന്നു. ശമ്പളം– 110 കുവൈറ്റ് ദിനാർ. താമസം, ഭക്ഷണം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. 30 നും 45 നുമിടയിൽ പ്രായമുള്ള വനിതകൾക്കാണ് അവസരം. താൽപര്യമുള്ളവർ പാസ്‌പോർട്ട്, ഫുൾസൈസ് ഫോട്ടോ എന്നിവയുമായി 16ന് രാവിലെ 10 മണിക്ക് നോർക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിനു സമീപമുള്ള ഹെഡ് ഓഫീസിൽ നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: www.norkaroots.net, ഫോൺ: 1800 425 3939, 0471 2333339.