നെടുമ്പാശേരിയിൽ ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി

പ്രതീകാത്മക ചിത്രം.

കൊച്ചി∙ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. പുലര്‍ച്ചെ രണ്ടരയോടെ ഇറങ്ങിയ ഖത്തര്‍ എയര്‍വെയ്‌സ് വിമാനമാണ് റണ്‍വേയില്‍നിന്നു തെന്നിമാറിയത്. വിമാനം നിലം തൊട്ട ശേഷം മുന്നോട്ട്‌ നീങ്ങുന്നതിനിടെ, മഴയിൽ ഒരു വശത്തേക്കു തെന്നുകയായിരുന്നു. ആർക്കും അപകടമില്ല. ഒരു ലീഡ്‌ ഇൻ ലൈറ്റ് തകർന്നു. ഖത്തറിലേക്കുള്ള വിമാനം വൈകി. യാത്രക്കാർ വിമാനത്താവളത്തിലുണ്ട്‌. ഉച്ചയ്ക്കുള്ള ഖത്തർ എയർവെയ്സ്‌ വിമാനത്തിലോ പ്രത്യേക വിമാനത്തിലോ ഇവരെ കയറ്റിവിടും.