ആലപ്പുഴയിൽ വൈദ്യുതി കമ്പിയിൽനിന്നു ഷോക്കേറ്റു മത്സ്യവിൽപനക്കാരി മരിച്ചു

ആലപ്പുഴ ∙ ചേർത്തല മാക്കേക്കടവിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്നു ഷോക്കേറ്റു മത്സ്യവിൽപന തൊഴിലാളി മരിച്ചു. മാക്കേക്കടവ് ഫിഷർമെൻ കോളനിയിൽ പുരഹരന്റെ ഭാര്യ സുഭദ്ര (59) ആണു മരിച്ചത്. രാവിലെ ഒൻപതു മണിയോടെയായ‍ിരുന്നു അപകടം. മീനുമായി വീടുകൾ കയറി വിൽക്കുന്നതിനിടയിൽ, കഴിഞ്ഞ ദിവസത്തെ മഴയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ പിടിക്കുകയായിരുന്നു. ഒരു വീട‍ിനു മുന്നിൽ പൊട്ടി വീണ കമ്പി, അയയാണെന്നു കരുതി എടുത്തു നീക്കുന്നതിനിടയിലായിരുന്നു അപകടം.