Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥിനി സ്കൂൾ ബസിടിച്ചു മരിച്ചു

Representative Image Representative Image

ആലപ്പുഴ ∙ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ വിദ്യാർഥി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സ്കൂൾ ബസിടിച്ചു മരിച്ചു. പുളിങ്കുന്ന് കണ്ണന്തറ വീട്ടിൽ രാജേഷ്– സരിത ദമ്പതികളുടെ മകൾ ഭാവയാമി (ചിന്നു– 6) ആണു വീടിനു സമീപം മരിച്ചത്. പുളിങ്കുന്ന് കെഇ കാർമൽ സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ്.

പുളിങ്കുന്ന് ലിറ്റിൽഫ്ലവർ ബസ് വിദ്യാർഥികളെ ഇറക്കിയശേഷം വരുമ്പോൾ പുളിങ്കുന്ന്– ചതുർഥ്യാകരി റോഡിൽ പൊട്ടുമുപ്പതിനു സമ‍ീപം നാലു മണിയോടെയാണ് അപകടം. ഭാവയാമിയെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.