Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാതായ ഗൃഹനാഥന്റെ മൃതദേഹം കനാലിൽ

Alappuzha map

ആലപ്പുഴ ∙ രണ്ടു ദിവസം മുൻപു കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആലപ്പുഴയിലെ വാണിജ്യ കനാലിൽ കണ്ടെത്തി. മണ്ണഞ്ചേരി നേതാജി ചേന്നങ്കാട്ടിൽ മധുസൂദനൻ (57) ആണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ശനിയാഴ്ച ആലപ്പുഴ നഗരത്തിലെ റിസോർട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ്. പിന്നീട് ഇയാളെ കാണാതാകുകയായിരുന്നു