Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎൻടിയുസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് അന്തരിച്ചു

haridas-intuc-alappuzha-president എൻ.ഹരിദാസ്

ആലപ്പുഴ ∙ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് (57) അന്തരിച്ചു. ഇന്നു പുലർച്ചെ നാലു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. പ്രമേഹത്തിനും വൃക്കരോഗത്തിനും ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുൻപു വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിലും രാമപുരം സർവീസ് സഹകരണ ബാങ്കിലും പൊതുദർശനത്തിനു ശേഷം വൈകിട്ട് മൂന്നിന് മുതുകുളത്തെ കൊച്ചേവൂരത്ത് വീട്ടുവളപ്പിൽ സംസ്കാരം.