ഉത്തരാഖണ്ഡിൽ ബസ് താഴ്ചയിലേക്കു മറിഞ്ഞു: 14 മരണം

അപകടത്തിന്റെ ദൃശ്യം. ചിത്രം: എഎൻഐ, ട്വിറ്റർ

ഡെറാഡൂൺ∙ ഉത്തരാഘണ്ഡിൽ ബസ് 250 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. സൂര്യധറിനടുത്ത് ഋഷികേശ്– ഗംഗോത്രി ഹൈവേയിൽ ഉത്തരാഖണ്ഡ് ട്രാന്‍സ്പോർട്ട് കോര്‍പ്പറേഷന്റെ ബസാണ് അപകടത്തിൽ പെട്ടത്. 18 പേര്‍ക്ക് അപകടത്തിൽ പരുക്കേറ്റു.

പ്രാദേശിക ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. ബസിൽ 25 പേര്‍ ഉണ്ടായിരുന്നെന്നാണു വിവരം. പരുക്കേറ്റവരെ എയിംസിലെത്തിച്ചു ചികിൽസ നൽകാൻ സർക്കാർ ഹെലികോപ്റ്റർ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ മജിസ്റ്റീരിയൽ തല അന്വേഷണവും പ്രഖ്യാപിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.