Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുട്ടിയെ സഹപാഠികൾ മാനഭംഗപ്പെടുത്തി

Rape | Sexual Abuse | Representational image

ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ സഹസ്പുരിൽ ബോർഡിങ് സ്കൂളിൽ 10–ാം ക്ലാസ്സുകാരിയെ സഹപാഠികൾ കൂട്ടമാനഭംഗത്തിനിരയാക്കി. 4 വിദ്യാർഥികൾ, സ്കൂൾ ഡയറക്ടർ, പ്രിൻസിപ്പൽ, അഡ്മിസ്ട്രേറ്റീവ് ഓഫിസർ എന്നിവർ അടക്കം 9 പേർ അറസ്റ്റിലായി. ഓഗസ്റ്റ് 14 നാണു സംഭവം നടന്നത്. രണ്ടാഴ്ച മുൻപാണു പെൺകുട്ടി ഇതേസ്കൂളിലുള്ള സഹോദരിയോടു സംഭവം പറഞ്ഞത്.

വിവരം സ്കൂൾ അധികൃതരെ അറിയിച്ചെങ്കിലും അവർ മൂടിവയ്ക്കുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ സ്കൂളിൽനിന്നു പുറത്താക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ സഹോദരിമാർ ബന്ധുവിനെ വിവരമറിയിച്ചു. തുടർന്നാണു പൊലീസ് നടപടിയുണ്ടായത്.‌ 16നും 18നുമിടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായ വിദ്യാർഥികൾ.