ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ പങ്കെടുക്കും: മോഹൻലാൽ

മോഹൻലാൽ

തൃശൂർ∙ സംസ്ഥാന ചലച്ചിത്ര അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കും. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ.ബാലനുമായി അദ്ദേഹം സംസാരിച്ചു.

താൻ ചടങ്ങിനെത്തുമെന്നു അദ്ദേഹം ഇരുവരോടും പറഞ്ഞിട്ടുണ്ട്. സർക്കാരിന്റെ ഔദ്യോഗിക ക്ഷണം ഇന്നു മാത്രമെ ലാലിനു കൈമാറുകയുള്ളു. ‘അമ്മ’ എന്ന സംഘടനയ്ക്കും സിനിമാ രംഗത്തിനും സർക്കാർ നൽകുന്ന സേവനങ്ങളിൽ സന്തോഷം രേഖപ്പെടുത്തിയ ലാൽ ചടങ്ങിനെത്തുമെന്നുറപ്പു നൽകി.