രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് ആറുപേര്‍

ന്യൂഡൽഹി∙വിശിഷ്ട, സ്തുത്യര്‍ഹ സേവനങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളാ പൊലീസില്‍ നിന്ന് ആറ് പേര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായി. അതേസമയം, ധീരതയ്‍ക്കും വിശിഷ്ട സേവനത്തിനും കേരളാ പൊലീസിനു മെഡലില്ല. മറ്റ് സര്‍വീസുകളില്‍ വിശിഷ്ട സേവനത്തിന് തിരുവനന്തപുരം സിബിഐ യൂണിറ്റിലെ എസ്പി കെ.എം.വര്‍ക്കിയും ബിഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് പി.ജി. തമ്പിയും അര്‍ഹരായി.

കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് മെഡല്‍ നേടിയവര്‍

∙ പി.ബി. രാജീവ് (എസ്പി, കോഴിക്കോട് ക്രൈംബ്രാഞ്ച്)

∙ എ.ഷാനവാസ് (ഡിവൈഎസ്പി, കൈംബ്രാഞ്ച്)

∙ ബി.വിപിന്‍ചന്ദ്രന്‍ ( ഇന്‍സ്പെക്ടര്‍,എസ്‍സിആര്‍ബി) 

∙ ഇ.എസ്.ബിജുമോന്‍ (വിജിലന്‍സ് ഡിവൈഎസ്പി) 

∙ റെക്സ് ബോബി അരവിന്ദ് (വിജിലന്‍സ് ഡിവൈഎസ്പി)

∙ ആര്‍.പ്രകാശ് (വിജിലന്‍സ് എസ്ഐ)

മറ്റ് സര്‍വീസുകളില്‍ സ്തുത്യര്‍ഹ മെഡല്‍ നേടിയ മലയാളികള്‍

∙ കെ.രവി (എഎസ്ഐ, സിഐഎസ്എഫ്, തുമ്പ)

∙ കെ.പി.അജിത് കുമാര്‍ (ഇന്‍സ്പെക്ടര്‍, പള്ളിപ്പുറം, സിആര്‍പിഎഫ്)

∙എസ്.അശോകന്‍ (ഇന്‍സ്പെക്ടര്‍, സിആര്‍പിഎഫ്, റായ്പുര്‍)

∙ കെ.എ.വേലായുധന്‍, (എസ്.ഐ, സിആര്‍പിഎഫ്, ധന്‍ബാദ്)

∙ അയ്യപ്പന്‍ സുനില്‍ (അസിസ്റ്റന്റ് ഡയറക്ടര്‍, ആഭ്യന്തര മന്ത്രാലയം, തിരുവനന്തപുരം)

∙ ബാബു അലന്‍ (ആഭ്യന്തര മന്താലയം, തിരുവനന്തപുരം)

∙ വി.കെ.അബ്ദുല്‍ഖാദര്‍ (ഡിഎസ്പി, എന്‍ഐഎ, കൊച്ചി)

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയര്‍ സര്‍വീസ് മെഡലിന് കേരള ഫയര്‍ സര്‍വീസിലെ ഫയര്‍മാന്‍ ഡ്രൈവര്‍ കെ.എന്‍.ബിജു, ഫയര്‍മാന്‍ കെ.രാജേന്ദ്രന്‍ പിള്ള എന്നിവര്‍ അര്‍ഹത നേടി.  ജയില്‍ സര്‍വീസിലെ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ കറക്ഷണല്‍ മെഡലിന് തിരുവനന്തപുരം വനിത തുറന്ന ജയിലിലെ സൂപ്രണ്ട് എസ്.സോഫിയ ബീവി, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ട് വി.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ അര്‍ഹരായി.

ഈ വര്‍ഷം ആകെ 942 പേര്‍ക്കാണ് മെഡലുകള്‍ പ്രഖ്യാപിച്ചത്. ധീരതയ്‍ക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ രണ്ടു പേര്‍ക്കും ധീരതയ്‍ക്കുള്ള പൊലീസ് മെഡല്‍ 177 പേര്‍ക്കും ലഭിച്ചു. പൊലീസ് മെഡലുകളില്‍ 88 പേര്‍ക്കു വിശിഷ്ട സേവനത്തിനും 675 പേര്‍ക്കു സ്തുത്യര്‍ഹ സേവനത്തിനുമുള്ള മെഡലുകളാണു പ്രഖ്യാപിച്ചത്.

കഴിഞ്ഞവര്‍ഷം നവംബറില്‍ കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സിപോയ് വൃഹ്മപാല്‍ സിങിന് കീര്‍ത്തിചക്രയും റൈഫിള്‍മാന്‍ ഔറംഗസേബിനു ശൗര്യചക്രയും പ്രഖ്യാപിച്ചു. ജമ്മുവില്‍ അക്രമാസക്തമായ ആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതിയാക്കപ്പെട്ട മേജര്‍ ആദിത്യകുമാര്‍, ക്യാപ്റ്റന്‍ ജയേഷ് രാജേഷ് വര്‍മ എന്നിവരും ശൗര്യചക്രയുടെ പട്ടികയിലുണ്ട്. രാഷ്ട്രീയ റൈഫിള്‍സിലെ ക്യാപ്റ്റന്‍ രാകേഷ് നായര്‍ക്കു സേനാ മെഡല്‍ സമ്മാനിക്കും. ഇത്തവണ 131 പേര്‍ക്കാണു സേനാ മെഡലുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.