കോട്ടയം ജില്ല ഒറ്റപ്പെടുന്നു; റോഡ്, റെയിൽ ഗതാഗതം സ്തംഭിച്ചു

കോട്ടയം കളത്തിൽപ്പടിയിൽ വെള്ളം കയറിയ വീട്.

കോട്ടയം∙ കാലവർഷക്കെടുതിയിൽ കോട്ടയം ജില്ല ഒറ്റപ്പെടുന്നു. എംസി റോഡ്, എസി റോഡ്, കെകെ റോഡ്, എറണാകുളം റോഡ് ഗതാഗതം സ്തംഭിച്ചു. ട്രെയിൻ ഗതാഗതം ഇല്ല. താഴ്ന്ന പ്രദേശങ്ങൾ മുങ്ങിക്കൊണ്ടിരിക്കുകയാണ്. കടുത്ത ഇന്ധന ക്ഷാമം ജില്ലയെ ബാധിച്ചിട്ടുണ്ട്. പലരുടെയും വിദേശ യാത്ര അടക്കം മുടങ്ങി. മഴ തുടരുകയാണ്. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും.