ദുരിതാശ്വാസനിധിയിലേക്ക് മാതാ അമൃതാനന്ദമയി മഠത്തിന്റെ 10 കോടി രൂപ

കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലുള്ളവർ ചങ്ങനാശേരി ബോട്ടുജെട്ടിയിലേയ്ക്ക് എത്തുന്നു. ചിത്രം: റിജോ ജോസഫ്

കൊല്ലം∙ മഴക്കെടുതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാതാ അമൃതാനന്ദമയി മഠത്തിന്റെ പത്തു കോടി രൂപ. ദുരിതബാധിത പ്രദേശങ്ങളിൽ അമൃതാനന്ദമയി മഠം നടത്തിവരുന്ന ഭക്ഷണ വിതരണവും മെഡിക്കൽ ക്യാംപുകളും മറ്റു സഹായങ്ങളും തുടരും.

മഠത്തിലെ സന്നദ്ധ സേവകരും ഭക്തരും മഠത്തിന്റെ യുവജന വിഭാഗമായ ‘അയുദ്ധ്’ (അമൃത യുവധർമധാര) പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിവരുന്നു. അമൃത വിശ്വവിദ്യാപീഠത്തിലെയും അമൃതപുരി ക്യാംപസിലെയും ‘അയുദ്ധ’ത്തിന്റെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ, പലചരക്കുകൾ തുടങ്ങിയവയും ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

മഴ ശമിക്കുന്നതോടെ ദുരിത ബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനുള്ള പദ്ധതിയുമുണ്ട്.