കേരളത്തിന് തമിഴ്നാടിന്റെ സഹായം; അഞ്ച് കോടി അനുവദിച്ചു

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി

ചെന്നൈ∙ പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് തമിഴ്നാട് സർക്കാർ അഞ്ചു കോടി രൂപയുടെ ധനസഹായം കൂടി പ്രഖ്യാപിച്ചു. ഇതു കൂടാതെ 500 മെട്രിക്ക് ടൺ അരി, 300 മെട്രിക്ക് ടൺ പാൽപ്പൊടി, 15,000 ലീറ്റർ പാൽ, വസ്ത്രങ്ങൾ, പുതപ്പ് എന്നിവയും കേരളത്തിലേക്ക് എത്തിക്കും.

മരുന്നുകളുമായി ഡോക്ടർമാരുടെ സംഘത്തെയും തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലേക്ക് അയയ്ക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. മുൻപ് അഞ്ച് കോടി രൂപ തമിഴ്നാട് കേരളത്തിനു നൽകിയിരുന്നു.