ചെങ്ങന്നൂരിന് വേണ്ടി വ്യോമസേനയുടെ ലിങ്ക്, ലോഗിൻ ചെയ്യാം

എംസി റോഡിൽ തിരുവല്ല – ചെങ്ങന്നൂർ റൂട്ടിൽനിന്ന്. ചിത്രം: നിഖിൽരാജ്.

പത്തനംതിട്ട∙ ചെങ്ങന്നൂരിനു വേണ്ടി വ്യോമസേനയുടെ ലിങ്ക്. രക്ഷാപ്രവർത്തനം, ഭക്ഷണം ആവശ്യമെങ്കിൽ ഇതിൽ കയറി ലോഗിൻ ചെയ്യാം. https://tinyurl.com/chengannurairforce എന്ന അഡ്രസിൽ കയറിയാണു ലോഗിൻ ചെയ്യേണ്ടത്.

അതേസമയം, പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുന്നു. ചെങ്ങന്നൂരില്‍ അയ്യായിരത്തോളം പേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് റവന്യൂ വകുപ്പ് പറയുന്നു. ഇവര്‍ സുരക്ഷിതരാണെന്നും രക്ഷാപ്രവര്‍ത്തനം ഇന്നു വൈകിട്ടോടെ പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മുതിര്‍ന്ന പൗരന്മാരെ രക്ഷിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും റവന്യൂവകുപ്പ് അറിയിച്ചു.