സഹായം ഒരു ക്ലിക്ക് അകലെ; ഉപകാരപ്രദം ഈ വെബ്സൈറ്റുകൾ

കോട്ടയം∙ മഴക്കെടുതിയിൽ കുടുങ്ങിയവർക്ക് ഒരു ക്ലിക്ക് അകലത്തിൽ സഹായമൊരുക്കി ടെക് ലോകവും. എവിടെയെല്ലാം സഹായങ്ങൾ ലഭ്യമാകുമെന്ന വിവരങ്ങൾ രേഖപ്പെടുത്താവുന്ന വെബ്സൈറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. എന്തെല്ലാം സഹായങ്ങൾ ആവശ്യമുണ്ടെന്ന കാര്യവും വെബ്സൈറ്റുകളിൽ രേഖപ്പെടുത്താം. ഇവയെല്ലാം വളരെ എളുപ്പത്തിൽ സേർച്ച് ചെയ്തെടുക്കാം.

സഹായത്തിന്റെ വിവരങ്ങൾ ഒരിടത്തു ലഭ്യമാക്കിയാണ് http://rescuevehicle.in വെബ്സൈറ്റിന്റെ പ്രവർത്തനം. വൈക്കം സ്വദേശികളായ എസ്.ഹരികൃഷ്ണൻ, ശ്രീജിത്ത് മുരളീധരൻ എന്നിവരാണു വെബ്സൈറ്റ് തയാറാക്കിയത്.

രക്ഷാപ്രവർത്തനത്തിനു വാഹനം, ബോട്ട്, വെള്ളം, ഭക്ഷണം, ആംബുലൻസ്, നാവികസേനയുടെ വിവരങ്ങൾ, വൊളന്റിയര്‍മാർ, ഹെൽപ് ലൈൻ നമ്പറുകൾ തുടങ്ങിയവയെല്ലാം വെബ്സൈറ്റിൽ ആർക്കു വേണമെങ്കിലും ചേർക്കാം. ഫോൺ നമ്പർ സഹിതമാണ് വിവരങ്ങൾ. ഏതു ജില്ലയിൽ സഹായം വേണമെങ്കിലും ബന്ധപ്പെട്ട ജില്ല എളുപ്പം സേർച്ച് ചെയ്തു കണ്ടെത്തുകയുമാകാം.

http://keralafloods.ml , http://unitekerala.com എന്നീ വെബ്സൈറ്റുകളും സമാന സൗകര്യമൊരുക്കുന്നുണ്ട്. ഗൂഗിളും ദുരിതാശ്വാസ സൗകര്യങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കി മാപ് അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക.