ഇനി കൊച്ചി വരെ പോകണ്ട; ഹെലികോപ്റ്ററുകളിൽ ഇന്ധനം നിറയ്ക്കാൻ സംവിധാനം

കൊച്ചിയിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഹെലികോപ്റ്റര്‍

കൊച്ചി ∙ ഹെലികോപ്റ്ററുകൾക്ക് ഇന്ധനം നിറയ്ക്കാൻ താൽക്കാലിക സംവിധാനം ഒരുങ്ങുന്നു. ദുരിതബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഹെലികോപ്റ്ററുകൾക്ക് ഇന്ധനം നിറയ്ക്കാൻ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കൊച്ചി ഐഎൻഎസ് നേവൽ സ്റ്റേഷൻ, തൃശൂർ എന്നിവിടങ്ങളിലാണു താൽക്കാലിക സംവിധാനങ്ങൾ ഒരുങ്ങുന്നത്.

ഇതിനുള്ള അനുമതി ഇന്ത്യൻ ഓയിൽ കോർപറേഷന് എയർ ഹെഡ് ക്വാർട്ടേഴ്‌സ് നൽകി. നിലവിൽ മറ്റു ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഹെലികോപ്റ്ററുകൾക്ക് ഇന്ധനം നിറയ്ക്കാൻ കൊച്ചിയിലേക്കു മടങ്ങി വരേണ്ട സാഹചര്യമാണ്. മണിക്കൂറുകളാണ് ഇതുമൂലം നഷ്ടമാകുന്നത്. പുതിയ സംവിധാനം ഒരുങ്ങുന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാകുമെന്നു ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ അറിയിച്ചു.