പെരിയാർ നിറഞ്ഞിട്ടും കുടിക്കാൻ തുള്ളിയില്ല: നിഷ ഖത്രിയുടെ കവിത

കോട്ടയം∙ പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തെക്കുറിച്ച് ഹിന്ദിയിൽ കവിത. മുംബൈയിൽ അധ്യാപികയായ ഹിന്ദി എഴുത്തുകാരി നിഷ ഖത്രിയാണ് ‘ദുരന്തമെന്ന പ്രതിഭാസം’ എന്ന പേരിൽ കവിത എഴുതിയിരിക്കുന്നത്. പെരിയാർ നിറഞ്ഞുകവിഞ്ഞെങ്കിലും ജനത്തിന് കുടിക്കാൻ തുള്ളി വെള്ളമില്ല. പ്രളയദുരന്തത്തെ മാനവികത കൊണ്ട് നാം നേരിടണമെന്നും കവി പറയുന്നു. ഹിന്ദി കവിതയുടെ ഏകദേശ പരിഭാഷ ചുവടെ.

ദുരന്തമെന്ന പ്രതിഭാസം

എന്താണ് ഈ ദേശത്തിൽ സംഭവിക്കുന്നത്?

എന്തൊരു നാശനഷ്ടമാണ് ഇവിടെ?

ജലത്തിൽ മുങ്ങിയിരിക്കുകയാണ് ഗ്രാമവും നഗരവും

എന്താണ് ഈ പ്രകോപനത്തിന് കാരണം?

എന്തൊരു നാശനഷ്ടമാണ് ഇവിടെ?

ദൈവത്തിന്റെ സ്വന്തം നാട്ടിൽ

എന്തൊരു ജലപ്രളയമാണ്?

എല്ലാം ശാന്തമാകുന്നതിനു കാത്തിരിക്കുന്നു

പെരിയാർ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്

എന്നിട്ടും കുടിക്കാൻ ഒരു തുള്ളിയില്ല !

മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്

ജാതി, മത വ്യത്യാസമില്ലാതെ

ദേശ ഭേദമില്ലാതെ

‘വസുധൈവ കുടുംബകം’ എന്ന

ലക്ഷ്യത്തിലൂന്നി നാം മുന്നേറുകയാണ്..

–നിഷ ഖത്രി