കൊച്ചി നാവികസേനാ വിമാനത്താവളം: സർവീസുകൾക്ക് സമയക്രമമായി

കൊച്ചി∙ നാവികസേനാ വിമാനത്താവളത്തില്‍‌ നിന്ന് ഓഗസ്റ്റ് 21ന് നടത്തുന്ന വിമാനസർവീസുകളുടെ സമയക്രമമായി. െബംഗളൂരുവിൽ നിന്നു രാവിലെ 7.30ന് പുറപ്പെടുന്ന വിമാനം 8.50ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് രാവിലെ 9.40ന് യാത്ര പുറപ്പെടുന്ന വിമാനം 11ന് െബംഗളൂരുവിലെത്തും. 11.40ന് െബംഗളൂരുവിൽ നിന്ന് മറ്റൊരു വിമാനം കൊച്ചിയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് കൊച്ചിയിലെത്തും. 

കൊച്ചിയിൽ നിന്ന് 1.50ന് െബംഗളൂരുവിലേക്കു തിരിക്കുന്ന വിമാനം വൈകിട്ട് 3.10ന് അവിടെയെത്തും. ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളി വഴി കൊച്ചിയിലേക്കു വിമാന സർവീസുണ്ടാവും. രാവിലെ 9.20ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം 10.20ന് തിരുച്ചിറപ്പള്ളിയിലെത്തും. തിരുച്ചിറപ്പള്ളിയിൽ നിന്ന് 10.45ന് പുറപ്പെട്ട് 11.50ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് 12.45ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന വിമാനം 2.20ന് അവിടെയെത്തും. പുലർച്ചെ 5.35ന് ഹൈദരാബാദിൽ നിന്ന് തിരിക്കുന്ന വിമാനം 7.55ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് രാവിലെ 8.45ന് യാത്ര തിരിക്കുന്ന വിമാനം 11.05ന് ഹൈദരാബാദിലെത്തും.

നെടുമ്പാശേരി വിമാനത്താവളം പ്രവർത്തിക്കാത്തതിനെ തുടർന്നാണ് ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽനിന്നു സർവീസുകൾ നടത്തുന്നത്. 70 യാത്രക്കാരെ കയറ്റാനാകുന്ന ചെറുവിമാനങ്ങളാണ് സർവീസ് നടത്തുക.