സർക്കാരിനെ സഹായിക്കാന്‍ സിപിഎമ്മിന്റെ ബക്കറ്റ് പിരിവ്; 16.43 കോടി രൂപ ലഭിച്ചെന്ന് കോടിയേരി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ ബക്കറ്റ് പിരിവ്

തിരുവനന്തപുരം ∙ പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിനെ സഹായിക്കാൻ സിപിഎം 18, 19 തിയതികളിൽ നടത്തിയ ബക്കറ്റ് പിരിവിലൂടെ ലഭിച്ചത് 16.43 കോടി രൂപ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഏരിയാ കമ്മിറ്റികൾ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറും. 

ജില്ലകളിൽ നിന്നു കിട്ടിയ തുക: തിരുവനന്തപുരം – 2.25 കോടി, കൊല്ലം – 1.51 കോടി, കോട്ടയം – 44 ലക്ഷം, തൃശൂർ – 65 ലക്ഷം, പാലക്കാട് – 1.37 കോടി, മലപ്പുറം – 1.20 കോടി, കോഴിക്കോട് – 1.26 കോടി, വയനാട് – 10 ലക്ഷം, കണ്ണൂർ – 6.39 കോടി, കാസർകോട് – 1.25 കോടി. ദുരന്ത ബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും തൃശ്ശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട്‌ പിരിച്ചിട്ടില്ല.