ആധാറിന് സൗജന്യസേവനവുമായി കേന്ദ്രം; സെപ്റ്റംബർ 30 വരെ പണം ഈടാക്കില്ല

തിരുവനന്തപുരം∙ പ്രളയക്കെടുതിയിൽ ആധാർ കാർഡ് നഷ്ടപ്പെട്ടവർക്കു സൗജന്യ സേവനം നൽകുമെന്നു യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി. ആധാറിനായി എത്തുന്നവരിൽനിന്നു പണം ഈടാക്കരുതെന്ന് എൻറോൾമെന്റ് കേന്ദ്രങ്ങൾക്കു യുഐഡിഎഐ നിർദേശം നൽകി. പുതിയ കാർഡിനു പേരും ബയോമെട്രിക് വിവരങ്ങളും നൽകണം. സെപ്റ്റംബർ 30 വരെയായിരിക്കും സൗജന്യ സേവനം ലഭ്യമാക്കുക.

ബാങ്ക്, പോസ്റ്റ് ഓഫിസ് ഉൾപ്പെടെ ആധാർ എൻറോൾ‌മെന്റ് നടത്താവുന്ന എല്ലാ കേന്ദ്രങ്ങളിലും സൗകര്യം ഉറപ്പാക്കും. സാധിക്കുമെങ്കില്‍ ഈ സേവനം ഒരുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ആധാർ കാർഡ് ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇവ: