തിരുവനന്തപുരത്ത് ബസുകൾ കൂട്ടിയിടിച്ച് 36 പേർക്കു പരുക്ക്

തിരുവനന്തപുരം ∙ മലയിൻകീഴ് അന്തിയൂർകോണത്ത് ബസുകൾ കൂട്ടിയിടിച്ച് 36 പേർക്കു പരുക്കേറ്റു. കെഎസ്ആർടിസി ബസും സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ 33 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മൂന്നു പേരെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പരിക്കേറ്റ പഞ്ചമി (22) ചെമ്പൂർ, അജിത (30) ചെമ്പൂർ, പ്രശാന്ത്(38) മംഗലക്കൽ ( ബസ് ഡ്രൈവർ), മോനിഷ (26) മൂങ്ങോട്, സൗമ്യ (30) പെരുമ്പഴുതൂർ, ലിനി (25), മീനച്ചൽ, ഷീബ (30) കാട്ടാക്കട,  റീന (38)കാട്ടാക്കട, നദിയ (13) കാട്ടാക്കട,  ജൂന (32) ഊരൂട്ടമ്പലം, ജസ്റ്റിൻ രാജ് ( 52 ) വിളപ്പിൽശാല, അൻഷു (22), കാട്ടാക്കട, ക്രിസ്തുരാജ് ( 55) കാട്ടാക്കട, വസന്ത (57) ഒറ്റശേഖരമംഗലം, ഷിബിൻ (19) കാട്ടാക്കട, കോമളം (62), കുരുതൻകോട്, വിലാസിനി (65), വാഴച്ചൽ, മാധവൻ നായർ (75) പൂവച്ചൽ, തങ്കി(60) കോട്ടൂർ, പത്മകുമാർ (54) കാട്ടാക്കട, ശ്രീകാന്ത് (30) പേയാട്, ദിവ്യ കൃഷ്ണൻ (23) പാറശാല , സുധാകരൻ (37) പെരുമ്പഴുതൂർ, സുകന്യ (30) വാഴച്ചൽ, തങ്കപ്പൻ (65) കോട്ടൂർ, ഉഷ ( 47 ) മംഗലക്കൽ, രമണി (55 കോട്ടൂർ, പ്രതിഭ (30) ഒറ്റശേഖരമംഗലം, ജനാർദ്ദനൻ (58) കുളത്തൂർ തുടങ്ങിയവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.