രഞ്ജൻ‌ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

ന്യൂഡൽഹി∙ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗൊഗോയുടെ പേര് ശുപാർശ ചെയ്തു. അഭിപ്രായം ചോദിച്ചു കേന്ദ്രസർക്കാർ നൽകിയ കത്തിനാണു മറുപടി. ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ ജഡ്ജിമാരിൽ ഒരാളാണ് ഗൊഗോയ്. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് ആണ് സീനിയോറിറ്റി ക്രമത്തിൽ അടുത്ത ചീഫ് ജസ്റ്റിസ് ആകാന്‍ യോഗ്യത.

സുപ്രീം കോടതിയില്‍ കീഴ്‌വഴക്കത്തിനു വിരുദ്ധമായി സുപ്രധാന കേസുകൾ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിനു നൽകുന്ന ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെ ഗൊഗോയ് ഉൾപ്പെടെയുള്ള നാല് ജഡ്ജിമാർ രംഗത്തെത്തിയിരുന്നു.