ശബരിമലയിൽ തീർഥാടന നിയന്ത്രണം ഏർപ്പെടുത്തില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കടകംപള്ളി സുരേന്ദ്രൻ

പത്തനംതിട്ട∙ ശബരിമലയിൽ തീർഥാടന നിയന്ത്രണം ഏർപ്പെടുത്തില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രാത്രി മലകയറ്റം നിരോധിക്കില്ല. ഈ തീർഥാടനകാലം മുതൽ ബേസ്ക്യാംപ് നിലയ്ക്കൽ‌ ആക്കും. വൃശ്ചികം ഒന്നിനുമുൻപ് പുനർനിർ‌മാണവും പൂർത്തിയാക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ബെയ്‍ലി പാലം ആവശ്യമില്ലെന്നും കടകംപള്ളി പറഞ്ഞു. 

പമ്പാ ത്രിവേണിയിൽ പ്രളയത്തിൽ നശിച്ച പാലങ്ങൾക്കു പകരം കരസേനയുെട ബെയ്‍ലി പാലങ്ങൾ നിർമിക്കുന്നതിനു നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് ആവശ്യമില്ലെന്നാണു മന്ത്രിയുടെ നിലപാട്.