കുട്ടനാട്ടിലെ പ്രളയദുരിതം: പ്രശ്നങ്ങൾ നിരവധിയെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ

മന്ത്രി വി.എസ്. സുനിൽ കുമാർ

ആലപ്പുഴ∙ കുട്ടനാട്ടിനെ പ്രളയദുരിതത്തിൽനിന്നു കരകയറ്റുന്നതിനു നിരവധി പ്രതിസന്ധികളുണ്ടെന്നു കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. മടവീഴ്ച, വൈദ്യുതി ഇല്ലായ്മ തുടങ്ങിയ നിരവധി പ്രശ്നങ്ങളുണ്ട്. ഒരാഴ്ച സമയം വേണമെന്നാണു ജില്ലാ കലക്ടറുടെ യോഗത്തിലെ വിലയിരുത്തൽ. പാടശേഖര സമിതികൾ‌ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുകയാണെന്നും സുനിൽ കുമാർ പറഞ്ഞു.

കൃഷിമന്ത്രിക്കു കാര്യങ്ങൾ അറിയില്ലെന്നു മന്ത്രി ജി. സുധാകരൻ പറയില്ല. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു ഒരാഴ്ച വേണമെന്ന കാര്യം ശരിയാണ്. കലക്ടറുടെ യോഗത്തിലെ വിലയിരുത്തലും ഇതുതന്നെയാണെന്നും മന്ത്രി പറഞ്ഞു.