പ്രളയത്തിൽ തകർന്ന 1000 വീടുകൾ അറ്റകുറ്റപ്പണി ചെയ്തു നൽകും: കാന്തപുരം

കോഴിക്കോട്∙ പ്രളയത്തിൽ ഭാഗികമായി തകർന്ന 1,000 വീടുകൾ അറ്റകുറ്റപ്പണി ചെയ്തു നൽകുമെന്നു കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസി‍ഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത് എന്നിവയുടെ നേതൃത്വത്തിലാണു പ്രവർത്തനം. മാത്രമല്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു രണ്ടാംഘട്ടമായി 50 ലക്ഷം കൂടി നൽകുമെന്നും കാന്തപുരം അറിയിച്ചു.

സ്വവർഗബന്ധം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ സുപ്രീംകോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ പറഞ്ഞു.