ബിഷപ്പിനെതിരായ പരാതി: സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നു മേഴ്സിക്കുട്ടിയമ്മ

ജെ. മേഴ്സിക്കുട്ടിയമ്മ

കൊല്ലം∙ ബിഷപ്പിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ബിഷപ്പിനെതിരെ പഴുതടച്ചുള്ള അന്വേഷണമാണു നടക്കുന്നത്. സര്‍ക്കാരിന് ആരെയും ഭയമില്ല. ഡിവൈഎസ്പിയുടെ അന്വേഷണം നല്ലരീതിയില്‍ മുന്നോട്ടു പോകുന്നുവെന്നു പറഞ്ഞപ്പോള്‍ തന്നെയാണു കന്യാസ്ത്രീയുടെ ബന്ധുക്കൾ ഡിജിപിയെ കുത്തി സംസാരിച്ചത്. അതുകൊണ്ടു തന്നെ അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.