ആദ്യ നോട്ടിസില്‍ ഹാജരായില്ല; സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ വീണ്ടും നോട്ടിസ്

sis-lucy
SHARE

കൊച്ചി∙ സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ വീണ്ടും മുന്നറിയിപ്പ് നോട്ടിസ്. ആദ്യത്തെ നോട്ടിസിൽ ഹാജരാകാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് രണ്ടാമത് വീണ്ടും നോട്ടിസ് അയച്ചത്. ഫെബ്രുവരി ആറിന് മുൻപ് മദർ സുപീരിയറിന് രേഖാമൂലം വിശദീകരണം നൽകണമെന്നാണു നിര്‍ദേശം.

നോട്ടിസിൽ സിസ്റ്റർക്കെതിരെ കൂടുതൽ കുറ്റാരോപണങ്ങളും ഉണ്ട്. മഠത്തിൽ വൈകിയെത്തി. സന്യാസ വസ്ത്രം ധരിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളും സിസ്റ്റർക്കെതിരെ ഉന്നയിക്കുന്നുണ്ട്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റർ ലൂസിക്കെതിരെ എഫ്സിസി സന്യാസസമൂഹം മദർ സുപ്പീരിയർ നേരത്തേ നടപടിയെടുത്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA