നവാസ് ഷരീഫിന്റെ ഭാര്യ കുൽസൂം നവാസ് അന്തരിച്ചു

കുൽസൂം നവാസ് (ഫയൽ ചിത്രം)

ലണ്ടൻ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ കുൽസൂം നവാസ് (68) അന്തരിച്ചു. ലണ്ടനിൽ വച്ചായിരുന്നു അന്ത്യം. ദീർഘനാളായി രോഗബാധിതയായിരുന്നു. 2014 മുതൽ ലണ്ടനിലെ ഹാർലി സ്ട്രീറ്റ് ക്ലിനിക്കിൽ ചികിൽസയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ പിന്തുണയിലാണു ജീവൻ നിലനിർത്തിയിരുന്നതെന്നു പാക്ക് മാധ്യമമായ ജിയോ ടിവി റിപ്പോർട്ട് ചെയ്തു. തൊണ്ടയിൽ അർബുദമുണ്ടെന്നു കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കണ്ടെത്തിയിരുന്നു. ഷരീഫും മകൾ മറിയവും റാവൽപിണ്ടിയിലെ ജയിലിൽ കഴിയുകയാണ്.