നിർബന്ധിത പിരിവ് അംഗീകരിക്കാനാവില്ല: ഉമ്മൻ ചാണ്ടി

മലപ്പുറം∙ പ്രളയ പുനരധിവാസത്തിന്റെ പേരിൽ നിർബന്ധിത പിരിവ് അംഗീകരിക്കാനാവില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. പുനരധിവാസ പ്രവർത്തനങ്ങളിൽ വീഴ്ച പറ്റി. ക്യാംപുകൾ നിർത്തുന്നതോടെ ദുരിതാശ്വാസപ്രവർത്തനം അവസാനിക്കാൻ പാടില്ല. മന്ത്രിസഭ കൂടാത്തതിനാൽ കൂട്ടായ ചർച്ച നടക്കുന്നില്ലെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ യുഡിഎഫ് നിലപാട് പ്രതിപക്ഷനേതാവ് വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.