ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളിൽനിന്ന് ഒഴിവാക്കി വത്തിക്കാൻ

ന്യൂഡൽഹി∙ സ്ഥാനമൊഴിയാൻ അനുവദിക്കണമെന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ വത്തിക്കാൻ അംഗീകരിച്ചു. മുംബൈ ബിഷപ് എമിരറ്റിസ് (ആക്സിലറി) എനേലോ റുഫീനോ ഗ്രേഷ്യസിനാണ് പകരം ചുമതല. എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷം ബിഷപ് ഫ്രാങ്കോയുടെ ആവശ്യം ഫ്രാൻസിസ് മാർപാപ്പ അംഗീകരിക്കുകയായിരുന്നുവെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതി(സിബിസിഐ) പ്രസിഡന്റ് കർദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ് അറിയിച്ചു.

ഉത്തരവിന്റെ പൂർണ്ണരൂപം വായിക്കാം

തിങ്കളാഴ്ചയാണ് കേസിൽ ശ്രദ്ധചെലുത്താൻ താൽക്കാലികമായി ചുമതലകളിൽ നിന്നൊഴിയാൻ അനുവദിക്കണമെന്ന ആവശ്യവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ മാർപാപ്പയ്ക്കു കത്തു നൽകിയത്. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോ വഴിയാണു കത്തയച്ചത്.