ഒരു ലക്ഷം രൂപ കൈക്കൂലി: നെടുങ്കണ്ടം സിഐ, എഎസ്ഐ എന്നിവർക്ക് സസ്പെൻഷൻ

പ്രതീകാത്മക ചിത്രം

നെടുങ്കണ്ടം∙പിതാവിന്റെ ആത്മഹത്യ കൊലപാതകമാക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസുകാരന്റെ പിതാവിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ നെടുങ്കണ്ടം സിഐ ബി. അയൂബ്ഖാൻ, എഎസ്ഐ സാബു മാത്യു എന്നിവർക്ക് സസ്പെൻഷൻ. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനും കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ ഉത്തരവിട്ടു.