സമരത്തെ പിന്തുണച്ച സിസ്റ്റർ ലൂസിക്കെതിരെ സഭാനടപടി; ആരാധന ചുമതലകളിൽ വിലക്ക്

സിസ്റ്റർ ലൂസി. ചിത്രം∙ഫെയ്സ്ബുക്

കൊച്ചി∙ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ സഭാനടപടി. പ്രാർഥന, ആരാധന, കുർബാന തുടങ്ങിയ ചുമതലകളിൽ സിസ്റ്റർ ലൂസിക്കു വിലക്കേർപ്പെടുത്തി. സഭാ ചട്ടങ്ങൾ ലംഘിച്ചതിനാണു നടപടി.

സമൂഹമാധ്യമങ്ങളിൽ സഭാവിരുദ്ധ പോസ്റ്റുകളിട്ടു, വായ്പയെടുത്ത് കാറുവാങ്ങി, സഭാ വസ്ത്രം ധരിക്കാതെ പൊതുപരിപാടിയിലെത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണു നടപടി. മൂന്നു മാസം മുൻപു മാനന്തവാടി രൂപത സിസ്റ്റർ ലൂസിക്കെതിരെ നടപടിക്കു ശുപാർശ ചെയ്തിരുന്നുവെന്ന് എഫ്സിസി സന്യാസമൂഹം അധികൃതർ‌ അറിയിച്ചു. എഫ്സിസി സന്യാസമൂഹം മദർ സുപ്പീരിയറാണ് നടപടിയെടുത്തത്.