കനത്ത മഴ; ഷോളയാർ അണക്കെട്ടിന്റെ നാലു ഷട്ടറുകൾ തുറന്നു

ഷോളയാർ അണക്കെട്ട് (ഫയൽ ചിത്രം)

പാലക്കാട്∙ കനത്ത മഴയെ തുടർന്നു ഷോളയാർ അണക്കെട്ടിന്റെ നാലു ഷട്ടറുകൾ ഞായറാഴ്ച 12 മണിക്ക് തുറന്നു. പെരിങ്ങൽക്കുത്ത് അണക്കെട്ടിലേക്കാണ് വെള്ളമെത്തുക. പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ ഷട്ടറുകൾ തകരാറിലാണ്.

ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഒരടിയോളം ഉയരാൻ സാധ്യതയുള്ളതിനാൽ സമീപപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു അധികൃതർ നിർദേശം നൽകി.