രാജ്യത്തു നിലനിൽക്കുന്നത് ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചു പൂജിക്കുന്ന ദുരന്തം: ഇ.പി. ജയരാജൻ

സിപിഎം ഇരിണാവ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന സ്നേഹ വീട് പദ്ധതിയുടെ ഭാഗമായി വീടിനു മന്ത്രി ഇ.പി. ജയരാജൻ തറക്കല്ലിടുന്നു.

പാപ്പിനിശേരി∙ ഗാന്ധി പ്രതിമയ്ക്കു പകരം ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചു പൂജിക്കുന്ന ദുരന്തമാണു രാജ്യത്തു നിലനിൽക്കുന്നതെന്നു മന്ത്രി ഇ.പി. ജയരാജൻ. മതസാഹോദര്യം തകർക്കുന്ന കൊലയാളികൾക്കു പ്രോത്സാഹനം നൽകുന്നവരാണു രാജ്യം ഭരിക്കുന്നത്. രാജ്യസ്നേഹികളായ ജനങ്ങൾ ഐക്യപ്പെടേണ്ട സമയമാണിതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
സിപിഎം ഇരിണാവ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന സ്നേഹ വീട് പദ്ധതിയുടെ തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.