ഇൻഡിഗോയിൽ സാങ്കേതിക തകരാർ: വിമാനത്താവളത്തിൽ യാത്രക്കാരുടെ നീണ്ടനിര

ന്യൂഡൽഹി∙ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ കംപ്യൂട്ടർ സംവിധാനത്തിൽ തകരാർ. ഞായറാഴ്ച ദേശീയതലത്തിൽ അനുഭവപ്പെട്ട തകരാർ കാരണം വിമാനത്താവളങ്ങളിൽ‌ നീണ്ട ക്യൂ രൂപപ്പെട്ടു. എന്നാൽ ഇതിനു ബാക് അപ് ഉള്ളതായി കമ്പനി പിന്നീട് അറിയിച്ചു.

സാങ്കേതിക തകരാർ കാരണം ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാർ കൂടുങ്ങിക്കിടക്കുകയാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. യാത്രക്കാർക്കു ബന്ധപ്പെടുന്നതിനായി താൽക്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി വിമാനക്കമ്പനി ട്വീറ്റ് ചെയ്തു.