ഡോളറിന് കുതിപ്പ്, രൂപയ്ക്കു തകർച്ച; 74.27ലേക്ക് കൂപ്പുകുത്തി

മുംബൈ∙ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ച നേരിട്ട് രൂപ. ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.27 രൂപയായി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 84 ഡോളർ ആയി ഉയർന്നതാണു രൂപയ്ക്കു തിരിച്ചടിയായത്.

രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 73.93 രൂപയായിരുന്നു മൂല്യം. പിന്നീടിത് 73.88 ആയി. എന്നാൽ ഉച്ചയായതോടെ രൂപ കൂപ്പുകുത്തുകയായിരുന്നു. ഈ മാസം 25ന് 74.23 ആയതായിരുന്നു ഇതിനു മുൻപ് ഏറ്റവും കുറവു രേഖപ്പെടുത്തിയ മൂല്യം. ഇറക്കുമതിക്കാർ ഡോളർ കൂടുതലായി ആവശ്യപ്പെടാൻ തുടങ്ങിയതും രൂപയെ പ്രതികൂലമായി ബാധിച്ചു.