കേരള ഹൈക്കോടതിയിലേക്കു പുതിയ ജഡ്ജിമാർ: അഞ്ചു പേരെ നിയമിക്കാൻ ശുപാർശ

ന്യൂഡൽഹി∙ മൂന്ന് അഭിഭാഷകരെയും രണ്ട് ജില്ലാ ജഡ്ജിമാരെയും കേരള ഹൈക്കോടതിയിൽ ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു.

പി.വി. കുഞ്ഞിക്കൃഷ്ണൻ, വി.ജി. അരുൺ, എൻ. നഗരേഷ് എന്നിവരാണ് അഭിഭാഷകർ. ടി.വി. അനിൽകുമാറും എൻ. അനിൽ കുമാറുമാണ് ജില്ലാ ജഡ്ജിമാർ. അഡ്വ. പി ഗോപാലിന്റെ പേരും പട്ടികയിൽ ഉണ്ടായിരുന്നുവെങ്കിലും കൊളീജിയം ശുപാർശ ചെയ്തില്ല.