കേരളത്തിലേക്ക് കടക്കരുത്: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ

കൊച്ചി∙ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു. പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണമെന്നും അന്വേഷണാവശ്യത്തിനല്ലാതെ കേരളത്തിൽ പ്രവേശിക്കരുതെന്നും കോടതി നിർദേശിച്ചു. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ സെപ്റ്റംബർ 21നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായത്. തുടർച്ചയായ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. സെപ്റ്റംബർ അവസാനവാരം മുതൽ ഫ്രാങ്കോ റിമാൻഡിലാണ്. സാക്ഷികളിൽ രണ്ടു പേരുടെ കൂടി മൊഴിയെടുപ്പാണ് അവശേഷിക്കുന്നതെന്ന വാദവും കോടതി പരിഗണിച്ചു.