ശബരിമല: സർക്കാരിന്റേത് ബുദ്ധിശൂന്യത; കലാപഭൂമിയാക്കരുതെന്നും കുഞ്ഞാലിക്കുട്ടി

കോഴിക്കോട്∙ ശബരിമലയിൽ സർക്കാർ കാണിക്കുന്നത് ബുദ്ധിശൂന്യതയാണെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സമുദായ സൗഹാർദത്തിനു മാതൃകയായ പുണ്യഭൂമിയെ കലാപഭൂമിയാക്കരുത്. മലകയറാനെത്തിയ യുവതിയുടെ പശ്ചാത്തലം അന്വേഷിക്കേണ്ടതായിരുന്നു. ശബരിമല വിഷയത്തിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാനാണു സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. എന്നാൽ കേരളത്തിലെ ജനങ്ങൾ ബുദ്ധിയുള്ളവരാണെന്നും അവർക്ക് എല്ലാം മനസ്സിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.