ബിഷപ്പിനെതിരെ പരാതി: കന്യാസ്ത്രീയുടെ താമസസ്ഥലത്തിനു കൂടുതൽ സുരക്ഷ

ബിഷപ്പിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകൾ

കോട്ടയം∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് നാടുകുന്നിലെ സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിന്റെ സുരക്ഷ പൊലീസ് വർധിപ്പിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ.സുഭാഷും സംഘവും മഠത്തിൽ പരിശോധന നടത്തി. പരാതിക്കാരിയായ കന്യാസ്ത്രീക്കു പുറമെ സമരം ചെയ്ത കന്യാസ്ത്രീകളും ഇവിടെയാണു താമസിക്കുന്നത്. ജലന്തർ രൂപതയുടെ ഉടമസ്ഥതയിലുള്ളതാണു മഠം.