രാമക്ഷേത്രത്തിനായി 1992ലേതിനു സമാനമായ പ്രക്ഷോഭം നടത്തും: ആർഎസ്എസ്

ഭയ്യാജി ജോഷി

മുംബൈ∙ വേണ്ടിവന്നാൽ, രാമക്ഷേത്രത്തിനായി 1992–ലേതിനു സമാനമായ പ്രക്ഷോഭം നടത്തുമെന്ന് ആർഎസ്എസ് ജനറൽ െസക്രട്ടറി ഭയ്യാജി ജോഷി. അയോധ്യ കേസിൽ സുപ്രീം കോടതി ഉചിതമായ തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷ. കോടിക്കണക്കിന് ഇന്ത്യക്കാർ രാമക്ഷേത്രനിർമാണം ആഗ്രഹിക്കുന്നു. കോടതിയെ ബഹുമാനിക്കുന്നുവെന്നും കോടതി ജനവികാരം ഉൾക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നതായും ഭയ്യാജി ജോഷി പറഞ്ഞു. മുംബൈയ്ക്കടുത്ത് ഭായിന്ദറിൽ ത്രിദിന ആർഎസ്എസ് യോഗത്തിന്റെ സമാപനദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി അധ്യക്ഷൻ അമിത് ഷാ യോഗവേദിയിൽ എത്തി മുതിർന്ന ആർഎസ്എസ് നേതാക്കളുമായി ഇന്നു രാവിലെ ചർച്ച നടത്തിയിരുന്നു.